ഞാൻ തടവറയിലാണ്... എന്റെത്തന്നെ ഓർമകളുടെ.... പക്ഷെ ഒരു മോചനം ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം വെളിയിൽ യാഥാർത്യത്തിന്റെ കലാപം നടന്നുകൊണ്ടിരിക്കുകയാണ്... പുറത്തിറങ്ങി ഇനിയും മുറിവേല്ക്കാൻ എനിക്ക് വയ്യ .... ഈ ബന്ധനത്തിൽ ഞാൻ സുരക്ഷിതനാണ്...
നീയെന്നോട് ചോദിക്കുന്നു ''നീയീലോകത്തോന്നും അല്ലെ?'' എന്ന്... ഈ നിമിഷം എന്നെ സന്തോഷിപ്പിക്കാൻ കെൽപ്പില്ലാത്തതാണെങ്കിൽ എന്തുകൊണ്ട് ഞാൻ മറ്റൊരു നിമിഷത്തെ തേടി പൊയ്ക്കൂട?... കണ്ണുകളെ ഈറനണിയിപ്പിക്കുന്നതെങ്കിലും സന്തോഷം തരുന്ന ഒരുപാട് ഓർമ്മകൾ നമുക്കുണ്ട്...നമ്മുടെ ബാല്യം... അല്ലെങ്കിൽ പ്രണയം... അതുമല്ലെങ്കിൽ ഒരു യാത്ര... അങ്ങനെയെത്ര...
ഈ കൊച്ചു ജീവിതത്തിൽ നമ്മളെ ചിരിപ്പിച്ച ഒരു നിമിഷവും അവിടെ അവസാനിക്കെണ്ടാതല്ല... ആ ജീവിതം തന്നെയാണ് നമ്മൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നത്... ആ നിമിഷങ്ങളുടെ തുടർച്ചയാണ് ഈ നിമിഷവും... അല്ലെ?
അതുകൊണ്ട് നല്ല ഓർമകളെ ഇറുക്കെ പുണർന്ന്, സങ്കടങ്ങളെ അതിവിദഗ്ദ്ധമായി വഞ്ചിച്ച് വേദനയുടെ ഈ നിമിഷം നമുക്ക് തള്ളി നീക്കാം... കാരണം ഹാപ്പിനെസ് ഒരു ചോയ്സ് ആണെന്നിരിക്കെ നമ്മളെന്തിനു ഇനിയും ദുഖിക്കണം :)