പരദൂഷണം ചിലർക്ക് മാനസിക ആശ്വാസം കൊടുക്കുന്നതിനെകുറിച്ച് ഈയിടെ ഒരു മാഗസിനിൽ വായിച്ചിരുന്നു. ഇന്ന് രാവിലെ ഞാൻ ഏറെ സ്നേഹിച്ചിരുന്ന എന്റെ പഴയ ഒരു സഹപ്രവര്തക എന്നെ കുറിച്ച് 'അപവാദം' പറഞ്ഞതായി എന്റെയൊരു സുഹൃത്ത് ശ്രദ്ധയിൽ പെടുത്തി. ദേഷ്യവും സങ്കടവും ഒക്കെ തോന്നി. ഇനിയൊരിക്കലും അവളുമായി സംസാരിക്കില്ലെന്നു തീരുമാനിച്ചു.
ഉച്ചക്ക് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ഞങ്ങൾ ഒരുമിച്ചായിരുന്ന നെസ്റ്റ് ദിനങ്ങലെകുറിച്ചു ഓർത്തു. പൊതുവെ ഫസ്റ്റ് ഷിഫ്റ്റിൽ കേറുന്ന എനിക്ക് രാവിലെ ഫുഡ് ഉണ്ടാക്കാൻ ടൈം കിട്ടാറില്ലായിരുന്നു, ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാൻ എന്റെ പിശുക്ക് എന്നെ അനുവദിച്ചിരുന്നുമില്ല . so മിക്കവാറും ദിവസങ്ങളിൽ ബ്രേക്ക് ഫാസ്റ്റ് സ്കിപ് ചെയ്തു എന്റെ കഴുത്തിലെ എല്ലുകളെല്ലാം ഒരു ftv മോഡൽ ഇന്റെത് പോലെ തെളിഞ്ഞു കാണുമായിരുന്നു. ഞാൻപോലും എന്നെകുറിച്ചു ശ്രദ്ധിക്കാതിരുന്ന ആ കാലത്ത് എന്നെ കെയർ ചെയ്തത് ഇപ്പൊ പറഞ്ഞ അതേ സഹപ്രവർത്തക ആയിരുന്നു. കന്യാസ്ത്രീകൾ നടത്തുന്ന ഹോസ്റ്റലിൽ നിന്ന് ആരും അറിയാതെ എന്നും എനിക്ക് ബ്രീക്ഫസ്റ്റ് മോഷ്ട്ടിച്ചുകൊണ്ടുവന്നും പൈസക്ക് ബുദ്ധിമുട്ടുള്ള സമയത്ത് സഹായിക്കാൻ ശ്രമിച്ചും (നടന്നില്ലെങ്കിൽ കൂടി... :P ) അവൾ ഞാനർഹിക്കാതത്ര സാഹോദര്യം എനിക്ക് സമ്മാനിച്ചു. അതൊക്കെ ഓർത്തപ്പോൾ കണ്ണു നിറഞ്ഞു പോയി.
എത്ര പെട്ടന്നാണ് നമ്മൾ തീരുമാനങ്ങളെടുക്കുന്നത്... അതിലും വേഗത്തിൽ നമ്മൾ ചിലത് മറക്കുന്നു... പലരെയും വെറുക്കുന്നു...
എല്ലാവരും മാറിക്കൊണ്ടിരിക്കുന്നു... പല മാറ്റങ്ങളും നമ്മെ വേദനിപ്പിക്കുന്നു... പക്ഷെ അതിനുമുന്പേ നിലനിന്നിരുന്ന സ്നേഹത്തിന്റെ കെയർ ഓഫിൽ അയാളെ നമുക്ക് ഓർത്തുകൂടെ ? ഇപ്പോഴും സ്നേഹിച്ചുകൂടെ? രണ്ട് വർഷങ്ങൾക്കു ശേഷവും എന്റെ പ്രിയപ്പെട്ട സഹപ്രവർത്തക എന്നെ ഓർക്കുന്നു. എന്നെകുരിച്ചൊരു ഗോസിപ്പ് അവൾക്കു സന്തോഷം കൊടുക്കുന്നുവെങ്കിൽ ഞാൻ എന്തിനു അതിൽ വിഷമിക്കണം.... എല്ലാ മനുഷ്യരും ഹൃദയത്തിൽ സ്നേഹം ഉള്ളവരാണെന്ന് ഞാൻ വിശ്വസിക്കുന്നു; അതുകൊണ്ടുതന്നെ മാപ്പ് അർഹിക്കാതവരായി ആരുമില്ലെന്നും .... :)
No comments:
Post a Comment