About Me

My photo
ഞാൻ... സ്വയം തിരിച്ചറിയാൻ ശ്രമിക്കുന്നതിനിടയിൽ സ്വയം നഷ്ട്ടപ്പെട്ടവൻ... പുതിയ തിരിച്ചറിവുകളിൽ നിന്ന് സ്വയം കണ്ടെത്താൻ ശ്രമിക്കുന്നവൻ...

Thursday, 21 May 2015

21 MAY 2015, THURSDAY


ഞാൻ തടവറയിലാണ്... എന്റെത്തന്നെ ഓർമകളുടെ.... പക്ഷെ ഒരു മോചനം ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം വെളിയിൽ  യാഥാർത്യത്തിന്റെ കലാപം നടന്നുകൊണ്ടിരിക്കുകയാണ്... പുറത്തിറങ്ങി ഇനിയും മുറിവേല്ക്കാൻ എനിക്ക് വയ്യ .... ഈ ബന്ധനത്തിൽ ഞാൻ സുരക്ഷിതനാണ്...
നീയെന്നോട്‌ ചോദിക്കുന്നു ''നീയീലോകത്തോന്നും അല്ലെ?'' എന്ന്... ഈ നിമിഷം എന്നെ സന്തോഷിപ്പിക്കാൻ കെൽപ്പില്ലാത്തതാണെങ്കിൽ   എന്തുകൊണ്ട് ഞാൻ മറ്റൊരു നിമിഷത്തെ തേടി പൊയ്ക്കൂട?... കണ്ണുകളെ ഈറനണിയിപ്പിക്കുന്നതെങ്കിലും സന്തോഷം തരുന്ന ഒരുപാട് ഓർമ്മകൾ നമുക്കുണ്ട്...നമ്മുടെ ബാല്യം... അല്ലെങ്കിൽ പ്രണയം... അതുമല്ലെങ്കിൽ ഒരു യാത്ര... അങ്ങനെയെത്ര...
ഈ കൊച്ചു ജീവിതത്തിൽ നമ്മളെ ചിരിപ്പിച്ച ഒരു നിമിഷവും അവിടെ അവസാനിക്കെണ്ടാതല്ല...  ആ ജീവിതം തന്നെയാണ് നമ്മൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നത്... ആ നിമിഷങ്ങളുടെ തുടർച്ചയാണ് ഈ നിമിഷവും... അല്ലെ?
അതുകൊണ്ട് നല്ല ഓർമകളെ ഇറുക്കെ പുണർന്ന്, സങ്കടങ്ങളെ അതിവിദഗ്ദ്ധമായി വഞ്ചിച്ച്  വേദനയുടെ ഈ നിമിഷം നമുക്ക് തള്ളി നീക്കാം... കാരണം ഹാപ്പിനെസ് ഒരു ചോയ്സ് ആണെന്നിരിക്കെ നമ്മളെന്തിനു ഇനിയും ദുഖിക്കണം :)

Wednesday, 20 May 2015

20 MAY 2015, WEDNESDAY


പരദൂഷണം ചിലർക്ക്  മാനസിക ആശ്വാസം കൊടുക്കുന്നതിനെകുറിച്ച്  ഈയിടെ ഒരു മാഗസിനിൽ  വായിച്ചിരുന്നു. ഇന്ന് രാവിലെ ഞാൻ ഏറെ  സ്നേഹിച്ചിരുന്ന എന്റെ പഴയ ഒരു സഹപ്രവര്തക എന്നെ കുറിച്ച് 'അപവാദം' പറഞ്ഞതായി എന്റെയൊരു സുഹൃത്ത് ശ്രദ്ധയിൽ പെടുത്തി. ദേഷ്യവും സങ്കടവും ഒക്കെ തോന്നി. ഇനിയൊരിക്കലും അവളുമായി സംസാരിക്കില്ലെന്നു തീരുമാനിച്ചു.

ഉച്ചക്ക് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ഞങ്ങൾ ഒരുമിച്ചായിരുന്ന നെസ്റ്റ് ദിനങ്ങലെകുറിച്ചു ഓർത്തു. പൊതുവെ ഫസ്റ്റ് ഷിഫ്റ്റിൽ കേറുന്ന എനിക്ക് രാവിലെ ഫുഡ്‌ ഉണ്ടാക്കാൻ ടൈം കിട്ടാറില്ലായിരുന്നു, ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാൻ എന്റെ പിശുക്ക് എന്നെ അനുവദിച്ചിരുന്നുമില്ല . so മിക്കവാറും ദിവസങ്ങളിൽ ബ്രേക്ക്‌ ഫാസ്റ്റ് സ്കിപ് ചെയ്തു എന്റെ കഴുത്തിലെ എല്ലുകളെല്ലാം ഒരു ftv മോഡൽ ഇന്റെത് പോലെ തെളിഞ്ഞു കാണുമായിരുന്നു. ഞാൻപോലും എന്നെകുറിച്ചു  ശ്രദ്ധിക്കാതിരുന്ന ആ കാലത്ത് എന്നെ കെയർ ചെയ്തത് ഇപ്പൊ പറഞ്ഞ അതേ സഹപ്രവർത്തക ആയിരുന്നു. കന്യാസ്ത്രീകൾ നടത്തുന്ന ഹോസ്റ്റലിൽ നിന്ന് ആരും അറിയാതെ എന്നും എനിക്ക് ബ്രീക്ഫസ്റ്റ്‌ മോഷ്ട്ടിച്ചുകൊണ്ടുവന്നും പൈസക്ക് ബുദ്ധിമുട്ടുള്ള സമയത്ത് സഹായിക്കാൻ ശ്രമിച്ചും (നടന്നില്ലെങ്കിൽ  കൂടി... :P ) അവൾ ഞാനർഹിക്കാതത്ര സാഹോദര്യം എനിക്ക് സമ്മാനിച്ചു. അതൊക്കെ ഓർത്തപ്പോൾ കണ്ണു നിറഞ്ഞു പോയി.

എത്ര പെട്ടന്നാണ് നമ്മൾ തീരുമാനങ്ങളെടുക്കുന്നത്... അതിലും വേഗത്തിൽ നമ്മൾ ചിലത്   മറക്കുന്നു... പലരെയും വെറുക്കുന്നു...

എല്ലാവരും മാറിക്കൊണ്ടിരിക്കുന്നു... പല മാറ്റങ്ങളും നമ്മെ വേദനിപ്പിക്കുന്നു... പക്ഷെ അതിനുമുന്പേ നിലനിന്നിരുന്ന സ്നേഹത്തിന്റെ കെയർ ഓഫിൽ അയാളെ നമുക്ക് ഓർത്തുകൂടെ ? ഇപ്പോഴും സ്നേഹിച്ചുകൂടെ? രണ്ട് വർഷങ്ങൾക്കു ശേഷവും എന്റെ പ്രിയപ്പെട്ട സഹപ്രവർത്തക എന്നെ ഓർക്കുന്നു. എന്നെകുരിച്ചൊരു ഗോസിപ്പ് അവൾക്കു സന്തോഷം കൊടുക്കുന്നുവെങ്കിൽ ഞാൻ എന്തിനു അതിൽ വിഷമിക്കണം.... എല്ലാ മനുഷ്യരും ഹൃദയത്തിൽ സ്നേഹം  ഉള്ളവരാണെന്ന് ഞാൻ വിശ്വസിക്കുന്നു; അതുകൊണ്ടുതന്നെ മാപ്പ് അർഹിക്കാതവരായി ആരുമില്ലെന്നും .... :)

Tuesday, 19 May 2015

19 MAY 2015, TUESDAY


എനിക്ക് പലതും പറയാനുണ്ട്... ചിലത് നിനക്ക് പണ്ടേ അറിയുന്നതായിരിക്കും... പക്ഷെ ഞാൻ പറയുമ്പോൾ ആദ്യമായി കേൾക്കുന്ന ഭാവമായിരിക്കണം... ഇല്ലെങ്കിൽ ഞാൻ കോപിച്ചേക്കും ... അതെക്കുറിച്ച് നിനക്ക് നന്നായി അറിയാമല്ലോ... നിന്നോട് മാത്രമേ ഞാൻ കോപിക്കാറുള്ളൂ  എന്നും നിനക്കറിയാം... അതുകൊണ്ട് ഒരൽപം അഭിനയിക്കുന്നതിൽ തെറ്റൊന്നുമില്ല... അല്ലെങ്കിലും സ്നേഹിക്കുന്നവരെ വേദനിപ്പിക്കാതിരിക്കാൻ നാമെത്രയോ   അഭിനയിച്ചിരിക്കുന്നു... ഇഷ്ടമില്ലാത്ത പലതും പുഞ്ചിരിയോടെ ഇഷ്ടപ്പെട്ടിരിക്കുന്നു. ഈ നാട്യം നമ്മൾ എവിടുന്നാണ് പഠിച്ചത്??? ഒരുപക്ഷെ ഇത് എല്ലാവരും പഠിക്കേണ്ടിയിരിക്കുന്നു; നിൻറെ പുഞ്ചിരിയിൽ നിന്ന് എന്റെ സന്തോഷം കണ്ടെത്താനുള്ള ഈ വിദ്യ... :)